വെബ് കാസ്റ്റിംഗിലൂടെയും അതിജാഗ്രത : ജില്ലാ കലക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷിതവും സ്വതന്ത്രവും നീതിപൂര്‍ണ്ണവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതില്‍ വെബ് കാസ്റ്റിംഗ് സംവിധാനം വലിയ പങ്കു വഹിക്കുന്നുണ്ടെന്ന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. തിരഞ്ഞെടുപ്പ് പരിശോധനാ സംവിധാനങ്ങളിലെല്ലാം വെബ്കാസ്റ്റിംഗ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ചുമതലയുള്ള നോമിനേഷന്‍ സെന്ററുകളില്‍ റിട്ടേണിംഗ്/അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി 10 ഓണ്‍ലൈന്‍ ക്യാമറകള്‍ വെബ്കാസ്റ്റിംഗിനായി സജ്ജീകരിച്ചിട്ടുണ്ട്. ഉപവരണാധിമാരുടെ സ്ട്രോങ്ങ് റൂമിനു ചുറ്റും നാല് ക്യാമറകള്‍ വീതമുണ്ട്.

ജില്ലയിലെ 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം വാഹനങ്ങളിലും ഫ്ളയിങ് സ്‌ക്വാഡ് ആന്റ് സര്‍വൈലന്‍സ് ടീമുകളുടെ 15 വാഹനങ്ങളിലും ചെലവ് നിരീക്ഷകരുടെ അഞ്ച് വാഹനങ്ങളിലും സംവിധാനമുണ്ട്. ഇവിഎം വാഹനങ്ങളില്‍ രണ്ട് ക്യാമറകള്‍ വീതവും ജിപിഎസ് സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ട്രെയിനിങ് സെന്ററുകളുടെ നിരീക്ഷണത്തിനായി 15 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ 10 ക്യാമറകള്‍ സ്ഥാപിക്കുന്നതില്‍ അഞ്ചെണ്ണം ക്രമീകരിച്ചു കഴിഞ്ഞു. പുളിക്കീഴ് ഡിസ്റ്റിലറിയില്‍ നാല് ക്യാമറകള്‍ സ്ഥാപിച്ചു. പോളിംഗ് ബൂത്തുകള്‍, വോട്ടര്‍മാരുടെ ദൃശ്യങ്ങള്‍ എന്നിവയുടെ തത്സമയ നിരീക്ഷണമാണ് ലൈവ് വെബ്കാസ്റ്റിംഗിലൂടെ നടത്തുന്നതെന്നും വരണാധികാരി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...