കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊവിഡ് ബാധയുടെ പ്രാഥമിക ലക്ഷണമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

കാനഡ : കണ്ണുകള്‍ പിങ്ക് നിറമാകുന്നത് കൊവിഡ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാകാമെന്ന് പഠനം. ചുമ, പനി, ശ്വാസതടസ്സം എന്നിവയ്‌ക്കൊപ്പം തന്നെ കണ്ണുകളിലെ പിങ്ക് നിറവും രോഗലക്ഷണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് കനേഡിയന്‍ ജേണല്‍ ഓഫ് ഓഫ്താല്‍മോളജി യില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

മാര്‍ച്ചില്‍ കാനഡയിലെ കണ്ണാശുപത്രിയില്‍ ചെങ്കണ്ണ് ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ 29കാരിക്ക് പിന്നീട് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രാഥമികഘട്ടത്തില്‍ ശ്വാസകോശ അസ്വസ്ഥതകളെക്കാള്‍ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങള്‍ പ്രകടമാകുകയെന്ന് കാനഡയിലെ ആല്‍ബെര്‍ട്ട്  സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫ. കാര്‍ലോസ് സൊളാര്‍ട്ടി പറഞ്ഞു.

ആകെയുള്ള കോവിഡ് കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനം കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. നേത്രരോഗ ക്ലിനിക്കുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ മതിയായ ജാഗ്രത പാലിക്കണമെന്നും പഠനത്തില്‍ പറയുന്നു. കൊറോണ ബാധിച്ചാല്‍ പനിയോ ചുമയോ കാണണമെന്നില്ല, ചിലരുടെ കണ്ണുകളില്‍ പിങ്ക് നിറമാകും ലക്ഷണമായി കാണുക. ഈ കേസിലെ രോഗി സുഖം പ്രാപിച്ചു. എന്നാല്‍ രോഗിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നിരവധി ജീവനക്കാരും ഉദ്യോഗസ്ഥരും ക്വാറന്‍റീന്‍ വിധേയരാകേണ്ടിവന്നുവെന്നും  സോളാര്‍ട്ട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...