Wednesday, July 2, 2025 8:34 pm

കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

കൊവിഡ് വ്യാപന സാഹചര്യത്തിൽ മിക്കവരും വീട്ടിലിരുന്ന് തന്നെയാണ്  ജോലി ചെയ്യുന്നത്. കൂടുതൽ സമയം മൊബൈൽ ഫോണിലും ലാപ്ടോപിലും ടിവിയിലും ചെലവിടുന്നത് കണ്ണുകൾക്ക് ദോഷം ചെയ്യും. വീട്ടിലായിരിക്കുമ്പോൾ സ്‌ക്രീൻ ബ്രേക്ക് എടുക്കുക.

കണ്ണിന്റെ ആരോഗ്യത്തിനുളള ഭക്ഷണം കഴിക്കുക, കമ്പ്യൂട്ടർ ഗ്ലാസുകൾ ധരിക്കുക തുടങ്ങിവയിലൂടെ കണ്ണുകളെ സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനാകും. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ദീർഘകാല ഉപയോഗം കണ്ണിന് ഡ്രൈനെസ്, ചൊറിച്ചിൽ, ചുവപ്പ് എന്നിവയടക്കം പലതരം പ്രശ്‌നങ്ങൾക്കും കാരണമാകും.

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഇലക്കറികളിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ പോഷകങ്ങൾ നേത്രരോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ വ്യക്തമാക്കുന്നു. കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയുൾപ്പെടെയുള്ള മഞ്ഞ, ഓറഞ്ച് നിറത്തിലുളള പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ജോലിയിൽ നിന്ന് ഇടവേള എടുത്ത് സ്‌ക്രീൻ സമയം പരമാവധി കുറയ്ക്കുക. ഓരോ 15-20 മിനിറ്റിലും കുറച്ച് സെക്കൻഡ് കണ്ണുകൾ അടച്ച് സ്ക്രീനിൽ നോക്കാതെ വിശ്രമിക്കുക. ഇടയ്ക്കിടെ കണ്ണുകൾക്ക് ചുറ്റുമുള്ള പേശികൾ മസാജ് ചെയ്യുക അല്ലെങ്കിൽ മുഖം കഴുകുക.

സ്‌ക്രീനുകൾനിന് പുറപ്പെടുന്ന നീലവെളിച്ചം കണ്ണുകൾക്ക് ദോഷകരമാണ്. പ്രത്യേകിച്ചും ദീർഘനേരം കണ്ണുകൾ തുറന്നിരിക്കുകയാണെങ്കിൽ. കമ്പ്യൂട്ടർ ഗ്ലാസുകൾ, ബ്ലൂ-ലൈറ്റ്-ബ്ലോക്കിങ് ഗ്ലാസുകൾ ധരിക്കുക. ദിവസവും രണ്ട് നേരം കണ്ണിന്റെ ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് ആശ്വാസം ലഭിക്കും. കണ്ണുകളുടെ ക്ഷീണം മാറാനും ​സഹായിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...

റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു....

അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല കാമ്പയിന്റെ...

മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി ഫെഡറേഷനെന്ന് എം വി...

0
തിരുവനന്തപുരം: മത്സ്യ തൊഴിലാളി മേഖലയില്‍ ഏറ്റവും വലിയ പ്രസ്ഥാനമാണ് മത്സ്യ തൊഴിലാളി...