എഴുമറ്റൂര്‍ : എഴുമറ്റൂർ പടയണി നാളെ അരങ്ങേറുന്നത് അജ്മാനിൽ. എഴുമറ്റൂർ പനമറ്റത്തുകാവ് ദേവി ക്ഷേത്രം പടയണി സംഘത്തിന്‍റെ നേതൃത്വത്തില്‍ നാളെ 2.30ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ അയ്യപ്പ ഉത്സവത്തോട് അനുബന്ധിച്ച് പടയണി അവതരിപ്പിക്കുന്നു. ഗണപതിക്കോലം (പിശാച് കോലം), അരക്ക യക്ഷിക്കോലം എന്നിവയാണ് രംഗത്തെത്തുന്നത്.
യുഎഇയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പടയണി സംഘത്തിലെ അംഗങ്ങളായ വിനോദ് വെട്ടുവേലിൽ , മാനവ് അനിൽ, ഹരികൃഷ്ണൻ എന്നിവർ കോലങ്ങളുമായും മുൻപാട്ടുമായ് അഭിഷേക് മുണ്ടങ്കാവും മുകുന്ദ്, സുഭാഷ്, ജയകൃഷ്ണൻ, വിമൽ എന്നിവർ പിൻപാട്ടും കലേഷ് തപ്പുമായും കളത്തിൽ അണിനിരക്കും. എസ്.ജയകൃഷ്ണനാണ് കോലങ്ങൾ എഴുതിയത്. സംഘാടനം രാജേഷ് ഊന്നുകല്ലിലുമാണ് നിർവഹിക്കുന്നത്. ഇന്നലെ വൈകിട്ട് കൊച്ചിയിൽ നിന്ന് വിമാന മാർഗം പുറപ്പെട്ട കലാസംഘം ഇന്ന് അജ്മാനിൽ എത്തും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.