വ്യാജ ആരോപണമുന്നയിച്ച എഎംവിയ്ക്കെതിരെ നിയമനടപടിയുമായി എഡിജിപി എസ്. ശ്രീജിത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തനിക്കെതിരേ വ്യാജ ആരോപണമുന്നയിച്ച അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കും അക്കാര്യം വാർത്തയായി നൽകിയ മാധ്യമത്തിനും എതിരേ നിയമനടപടിയുമായി പോലീസ് ആസ്ഥാനത്തെ എഡിജിപി എസ്. ശ്രീജിത്ത്. നിലവിൽ സസ്‌പെൻഷനിലുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദിപിൻ എടവന സാമൂഹികമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണങ്ങൾക്കും പരിശോധനയൊന്നും നടത്താതെ സംപ്രേഷണം ചെയ്തതിനുമാണ് എഎംവിക്കും ചാനൽ ഉടമ ഉൾപ്പെടെ അഞ്ചു മാധ്യമപ്രവർത്തകർക്കുമെതിരേ നിയമനടപടി ആരംഭിച്ചത്. ആറുപേർക്കുമെതിരേ കോടതി നോട്ടീസ് അയച്ചു.

എസ്. ശ്രീജിത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കേ 2023-ൽ ദിപിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. ഡ്രൈവിങ് ലൈസൻസ് എടുക്കാൻവന്ന സ്ത്രീയെ ലൈംഗികോദ്ദേശ്യത്തോടെ ഭീഷണിപ്പെടുത്തിയതിനായിരുന്നു സസ്‌പെൻഷൻ. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ നൽകിയ പരാതിയിൽ കണ്ണൂർ കതിരൂർ പോലീസ് കേസെടുത്തിരുന്നു.ഈ കേസ് വിചാരണഘട്ടത്തിലുമാണ്. ഈ വിരോധം വെച്ചാണ് തനിക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പോസ്റ്റിട്ടതെന്ന്‌ എസ്. ശ്രീജിത്ത്‌ പറയുന്നു. ഇക്കാര്യങ്ങൾ കാട്ടി ചീഫ് സെക്രട്ടറിക്കു കത്ത് നൽകിയ അദ്ദേഹം സർക്കാർതലത്തിൽ നടപടിയെടുക്കാനും അപേക്ഷിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഴക്കടൽ മത്സ്യയിനങ്ങളെ അടുത്തറിയാൻ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

0
കൊച്ചി : ആഴക്കടൽ മത്സ്യയിനങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ഗവേഷകർക്കും പൊതുജനങ്ങൾക്കും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഐ.ടി.ഐ പ്രവേശനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. വിദ്യാര്‍ഥികള്‍...

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് : ഫയലുകള്‍ വെക്കുന്നത് ഓഫീസിലെ...

0
പത്തനംതിട്ട : സ്ഥല പരിമിതിയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍...

കേന്ദ്രസർക്കാരിന്റെ പലിശരഹിത വായ്പ വാങ്ങി നൽകാമെന്ന പേരിൽ 18 ലക്ഷം രൂപ തട്ടിയ ആൾ...

0
കീഴ്‌വായ്‌പ്പൂർ : കേന്ദ്രസർക്കാരിൽ നിന്ന് പലിശരഹിത വായ്പയായി വൻ...