വായ്‌പാ ഇടപാടുസ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്ന് ഫേസ്‌ബുക്ക് വായ്‌പാ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വായ്‌പാ ഇടപാടുസ്ഥാപനമായ ഇന്‍ഡിഫൈയുമായി ചേര്‍ന്ന് അഞ്ചുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്‌പ ലഭ്യമാക്കുന്ന പദ്ധതിക്ക് ഇന്ത്യയിലെ 200 നഗരങ്ങളില്‍ തുടക്കമിട്ട് ഫേസ്ബുക്ക്. ഫേസ്‌ബുക്ക് വായ്‌പാ പദ്ധതി ആരംഭിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

ഈടുരഹിതമാണ് വായ്‌പയെന്നും 17-20 ശതമാനമാണ് വാര്‍ഷിക പലിശനിരക്കെന്നും ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ പറഞ്ഞു. വനിതകള്‍ക്ക് പലിശനിരക്കില്‍ 0.2 ശതമാനം ഇളവുണ്ട്. ഫേസ്‌ബുക്കിലോ വാട്‌സ്‌ആപ്പിലോ ഇന്‍സ്‌റ്റാഗ്രാമിലോ കുറഞ്ഞത് 180 ദിവസം പരസ്യങ്ങള്‍ നല്‍കിയിട്ടുള്ള സംരംഭങ്ങളാണ് വായ്‌പയ്ക്ക് അര്‍ഹര്‍.

ലോകത്താകെ 20 കോടി ബിസിനസ് സംരംഭങ്ങള്‍ ഫേസ്‌ബുക്കിന്റെ കീഴിലുള്ള വാട്‌സ്‌ആപ്പും ഇന്‍സ്‌റ്റാഗ്രാമും ഉപയോഗിക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍, 30 രാജ്യങ്ങളിലെ സംരംഭങ്ങള്‍ക്കായി 10 കോടി ഡോളര്‍ (740 കോടി രൂപ) സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് കഴിഞ്ഞ സെപ്‌തംബറില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...