കൊച്ചി : കൊറോണ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ആശുപത്രി ഉപകരണങ്ങളുടെ പട്ടികയില്‍പ്പെടുത്തി. ആശുപത്രി ഉപകരണങ്ങളുടെ’ എ,ബി,സി ,ഡി’ കാറ്റഗറിയില്‍ തെര്‍മോമീറ്ററുകളെ ഉള്‍പ്പെടുത്തിയിരിക്കുന്ന ‘എ’ എന്ന കാറ്റഗറിയിലാണ് മാസ്‌ക്കുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രം വിജ്ഞാപനം ഇറക്കിയതോട് മാസ്‌ക്കുകള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രം വില്ഡക്കപ്പെടുന്ന ഗണത്തിലേയ്ക്കു ഉയര്‍ത്തപ്പെട്ടു. ഇതോടെ മറ്റു ചെറുകിട കടകളായ സ്‌റ്റേഷനറി ,വസ്ത്രശാലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍ക്കാന്‍ കഴിയില്ല.
കേന്ദ്രത്തിന്റെ പുതിയ നയത്തോടെ മാസ്‌ക്കുകള്‍ നിര്‍മ്മിക്കണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് ലൈസന്‍സ് ആവശ്യമാണ് . മാസ്‌ക്കു നിര്‍മാണ യൂണിറ്റുകള്‍ക്കും ,വ്യക്തികള്‍ക്കും ലൈസന്‍സ് എടുക്കുന്നതിന് ഒന്നരവര്‍ഷത്തെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.