ന്യൂഡൽഹി : ശശി തരൂരിനെ വിവരസാങ്കേതിക വിദ്യയുടെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്‌പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചു. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡും തരൂരിനെതിരെ പരാമർശം നടത്തി.
നടപടികളെ വിമർശിക്കുന്നതിൽ എതിർപ്പില്ലെന്നും കമ്മിറ്റിയിൽ ചർച്ച ചെയ്യേണ്ടതിനുപകരം തരൂർ മാധ്യമങ്ങളുമായാണ് ചർച്ച നടത്തിയെന്നാണ് റാത്തോഡിന്റെ ആരോപണം.
കേന്ദ്രസർക്കാർ അംഗീകരിച്ച വ്യക്തിഗത ഡാറ്റ സുരക്ഷാ ബിൽ ജോയിന്റ് സെലക്ട് കമ്മിറ്റി പരിശോധിക്കുന്നതിരെ അംഗങ്ങളോട് ചർച്ച ചെയ്യാതെ ശശി തരൂർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടു. 59 ചൈനീസ് ആപ് നിരോധിച്ചതിനെതിരെയും 4ജി കശ്‌മീരിൽ നൽകാത്തതിനെതിരെയും കേന്ദ്രസർക്കാരിനെ തരൂർ വിമർശിച്ചു – ദുബെയുടെ കത്തിൽ പറഞ്ഞു.