പട്ടാമ്പി : പോലീസിനെതിരേ ഫേസ്ബുക്കില്‍ പ്രകോപനപരമായി പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. യൂത്ത് ലീഗ് പട്ടാമ്പി മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കൊപ്പത്ത് പാറമേല്‍ ഉമ്മര്‍ ഫാറൂക്ക് (35) ആണ് പട്ടാമ്പി സബ് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഹക്കിം കെ.സിയുടെ പിടിയിലായത്. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിനെതിരേ ദിവസങ്ങള്‍ക്കുമുമ്പ് പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു .
കേസില്‍ സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഉമ്മര്‍ ഫാറൂക്ക് പോലീസിനെതിരെ സഭ്യമല്ലാത്ത പോസ്റ്റ് പ്രചരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.