‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി !!’ : ഫേസ്ബുക്ക് പോസ്റ്റുമായി കെ കെ രമ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ടിപി ചന്ദ്രശേഖരന്റെ ഓർമദിനമായ ഇന്ന് തെര‍ഞ്ഞെടുപ്പ് ഫലം എത്തുമ്പോൾ വൈകാരികമായി കുറിപ്പ് പങ്കുവെച്ച് കെ ക രമ. ‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി, കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ’ എന്നാണ് ടിപിക്കും മകനുമൊപ്പമുള്ള പഴയ ചിത്രത്തോടൊപ്പം കെ കെ രമ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം പ്രകടമായിരിക്കുകയാണ്. യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി എൻ വാസവൻ, വി ശിവന്‍കുട്ടി, വീണ ജോർജ്, ഗണേഷ് കുമാർ, ആർ ബിന്ദു, പി രാജീവ്, ഒ ആർ കേളു, അബ്ദുറഹിമാൻ, എം ബി രാജേഷ്, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രൻ, പി പ്രസാദ് എന്നിവർ പിന്നിലാണ്. അതേസമയം, ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് മുന്നിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...