ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസിന്റെ എസ്.യു.വി. മോഡലായ ജി-വാഗൺ സ്വന്തമാക്കി ഫഹദ് ഫാസിൽ. ഏകദേശം 3.6 കേടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മെഴ്‌സിഡസ് ഇന്ത്യയിലെത്തിക്കുന്നതില്‍ ഏറ്റവും കരുത്തുള്ളതും ശക്തമായ സുരക്ഷ സംവിധാനങ്ങളുമുള്ള എസ്.യു.വികളിലൊന്നാണ് ജി 63 എ.എം.ജി. നാലു ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിൽ. ട്വിൻ ടർബോ ഉപയോഗിക്കുന്ന എൻജിന് 585 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്. 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4.2 സെക്കന്റുകൾ മാത്രം മതി. ഉയർന്ന വേഗം 220 കിലോമീറ്ററാണ്. പനമേരിക്കാന ഗ്രില്ല്, റൗണ്ട് ഷേപ്പില്‍ ഒരുങ്ങിയിട്ടുള്ള ഡി.ആര്‍.എല്‍. ഉള്‍പ്പെടെ നല്‍കിയിരിക്കുന്ന ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, വലിയ എയര്‍ ഇന്‍ടേക്, എ.എം.ജി. വീല്‍ ആര്‍ച്ച്, 22 ഇഞ്ച് വലിപ്പത്തില്‍ ഒരുങ്ങിയിരിക്കുന്ന എ.എം.ജി. അലോയി വീലുകള്‍, ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന എ.എം.ജി. ബാഡ്ജിങ് തുടങ്ങിയവയാണ് ഈ വാഹനത്തിന് അഴകേകുന്ന ഏതാനും ഫീച്ചറുകള്‍. എം.ബി.യു.എക്‌സ്. മള്‍ട്ടി മീഡിയ സിസ്റ്റം, ഓഫ് റോഡ് ഡിസ്‌പ്ലേ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഓഗ്മെന്റഡ് റീയാലിറ്റി നാവിഗേഷന്‍, നാപ്പ് ലെതറില്‍ തീര്‍ത്തിരിക്കുന്ന മള്‍ട്ടി കളര്‍ സീറ്റുകള്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള പാനലുകള്‍, ബര്‍മസ്റ്റര്‍ ത്രീ ഡി സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, പാസഞ്ചര്‍ എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിലുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1