പശ്ചിമ ബംഗാള്‍; പശ്ചിമ ബംഗാളില്‍ കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 40 വയസുകാരനെ അയല്‍വാസി തല്ലിക്കൊന്നു. ഗംഗപ്രസാദ് കോളനിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രഫുല്ല റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ബന്‍മാലി പ്രമാണിക് തന്റെ അയല്‍വാസിയായ പ്രഫുല്ല റോയിയില്‍ നിന്ന് 500 രൂപ കടം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കിയില്ല. ഇതേ തുടര്‍ന്ന് അയല്‍ക്കാരനുമായി അടിക്കടി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. വീട്ടില്‍ ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോയ് ആളെ തിരക്കിയിറങ്ങി. ചായക്കടയിലിരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാല്‍, ഇയാള്‍ക്ക് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.