കടം വാങ്ങിയ പൈസ തിരികെ നല്‍കിയില്ല ; 40 വയസുകാരനെ അയല്‍വാസി തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

പശ്ചിമ ബംഗാള്‍; പശ്ചിമ ബംഗാളില്‍ കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 40 വയസുകാരനെ അയല്‍വാസി തല്ലിക്കൊന്നു. ഗംഗപ്രസാദ് കോളനിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രഫുല്ല റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച ബന്‍മാലി പ്രമാണിക് തന്റെ അയല്‍വാസിയായ പ്രഫുല്ല റോയിയില്‍ നിന്ന് 500 രൂപ കടം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. നിശ്ചിത സമയത്തിനുള്ളില്‍ പണം തിരികെ നല്‍കിയില്ല. ഇതേ തുടര്‍ന്ന് അയല്‍ക്കാരനുമായി അടിക്കടി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. വീട്ടില്‍ ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോയ് ആളെ തിരക്കിയിറങ്ങി. ചായക്കടയിലിരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാല്‍, ഇയാള്‍ക്ക് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...