സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രിയ നടപടികളിലെ വിശ്വാസം തെറ്റിയില്ല ; നെടുമങ്ങാട് നിന്നെത്തിയ പരാതിക്കാര്‍ക്കും കരുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് നിന്ന് എത്തിയ പരാതിക്കാരെ കണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജും, വ്യവസായമന്ത്രി പി. രാജീവും അത്ഭുതപ്പെട്ടു.
പതിനാറുവയസുള്ള ഓട്ടിസം ബാധിതയായ ശ്രുതി സുജ എന്ന പെണ്‍കുട്ടിയാണ് പരാതിക്കാരി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ മുന്‍പ് താമസിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ സഹോദരനും ഭാര്യയ്ക്കും ഒപ്പം തിരുവനന്തപുരം നെടുമങ്ങാടാണ് താമസം. എട്ടാം വയസ് മുതല്‍ ശ്രുതിക്ക് ലഭിച്ചുകൊണ്ടിരുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2019 മുതല്‍ മുടങ്ങിയിരിക്കുകയാണ്. ഇതിന്റെ പരിഹാരത്തിന് വേണ്ടിയാണ് അദാലത്തില്‍ പരാതി നല്‍കി ഇവര്‍ നെടുമങ്ങാട് നിന്നും പത്തനംതിട്ടയ്ക്ക് വണ്ടി കയറിയത്.

പരാതി പരിശോധിച്ച മന്ത്രിമാര്‍ ഇവര്‍ യഥാസമയം മസ്റ്ററിംഗിന് ഹാജരാകാഞ്ഞതിനാലാണ് പെന്‍ഷന്‍ മുടങ്ങിയതെന്ന് കണ്ടെത്തി. എന്നാല്‍ മസ്റ്ററിംഗ് സമയത്ത് ശ്രുതി അസുഖം മൂര്‍ച്ഛിച്ച് ആശുപത്രിയിലായിരുന്നുവെന്ന് ഇവര്‍ ആരോഗ്യമന്ത്രിയെ അറിയിച്ചു. 2019 ആഗസ്റ്റ് മുതല്‍ 2022 ജനുവരി വരെയുള്ള സേവന പെന്‍ഷന്‍ ശ്രുതി സുജയ്ക്ക് നല്‍കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉറപ്പ് നല്‍കി.
സംസ്ഥാന സര്‍ക്കാരിന്റെ സത്വര നടപടികളില്‍ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് അദാലത്തില്‍ മന്ത്രിമാരെ നേരിട്ട് കണ്ട് പരാതി പറയാന്‍ എത്തിയതെന്നും അത് തെറ്റിയില്ലെന്നും ശ്രുതിയുടെ സഹോദരന്റെ ഭാര്യ ശ്രീലക്ഷ്മി നിറഞ്ഞ മനസോടെ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...