10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം : പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ ; ജാഗ്രത

For full experience, Download our mobile application:
Get it on Google Play

മുംബൈ : വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത പുലർത്തുന്നതിനിടെ തട്ടിപ്പുകാർ ചെറിയ നോട്ടുകളിലേക്ക് തിരിയുന്നതായി റിപ്പോർട്ട്. രാജ്യത്ത് 10, 20 രൂപ ഉൾപ്പെടെയുള്ള ചെറിയ മൂല്യമുള്ള കറൻസി നോട്ടുകളിൽ കള്ളനോട്ടുകളുടെ സാന്നിധ്യം കൂടുന്നതായാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്. നേരത്തെ 200, 500 രൂപയുടെ കള്ളനോട്ടുകളാണ് കൂടുതലായി പ്രചരിച്ചിരുന്നത്. 200, 500 രൂപ നോട്ടുകൾ സ്വീകരിക്കുമ്പോൾ ആളുകൾ പൊതുവേ കൂടുതൽ കരുതൽ പുലർത്തുന്നുണ്ട്. എന്നാൽ 10, 20, 50 രൂപ നോട്ടുകളുടെ കാര്യത്തിൽ ഇതേ ജാഗ്രത ഉണ്ടാകാറില്ല.

ചെറിയ തുകകളിലുള്ള കള്ളനോട്ടുകളുടെ വ്യാപനം കൂടാൻ ഇതാണ് കാരണമെന്നാണ് നിഗമനം. ഇതിനിടെ 10, 20 രൂപയുടെ പോളിമർ കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക്. വർഷങ്ങളായി ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം നടപടികൾ നീണ്ടുപോയി. ചെറിയ മൂല്യമുള്ള കള്ളനോട്ടുകൾ കൂടുതലായി എത്തിത്തുടങ്ങിയത് പോളിമർ കറൻസിയിലേക്കുള്ള നീക്കത്തിന് വേഗം കൂട്ടുന്നതായും സൂചനകളുണ്ട്. കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ കഴിയുമെന്നതാണ് പ്ലാസ്റ്റിക് കറൻസിയുടെ പ്രത്യേകത. അതിനാൽ ഇത്തരം നോട്ടുകളുടെ വ്യാജപതിപ്പുകൾ പുറത്തിറക്കുന്നത് അത്ര എളുപ്പമാകില്ല.

പരീക്ഷണാടിസ്ഥാനത്തിൽ 10, 20 രൂപയുടെ പോളിമർ കറൻസികൾ അച്ചടിക്കുന്നുണ്ട്. ഇന്ത്യയുടെ അതിർത്തി കടന്നും കള്ളനോട്ടുകൾ എത്തുന്നതായുള്ള സൂചനകളുണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി ജില്ലകളിലെ ബാങ്കുകളിൽ കള്ളനോട്ടുകൾ കണ്ടെത്തുന്നതിനുള്ള മെഷീനുകൾ സ്ഥാപിക്കാൻ വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൽസ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജിതം ; എഎൽഎച്ച് ഹെലികോപ്റ്ററും ഡോർണിയർ വിമാനവും ഇന്ന് എത്തും

0
തിരുവനന്തപുരം : വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു....

കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾക്ക് ഇനി ചെലവേറും

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾ നടത്തണമെങ്കിൽ ഇനി...

10, 20 രൂപ കള്ളനോട്ടുകൾ വ്യാപകം ; പോളിമർ കറൻസികൾ വ്യാജനെ തടയുമെന്ന് പ്രതീക്ഷ

0
മുംബൈ: വലിയ മൂല്യമുള്ള നോട്ടുകളിൽ കള്ളനോട്ട് തിരിച്ചറിയാൻ ആളുകൾ ജാഗ്രത പുലർത്തുന്നതിനിടെ...

‘നാവിക ഉപരോധം അവസാനിപ്പിക്കണം, നഷ്ടപരിഹാരം നൽകണം’ ; അമേരിക്കക്ക് മുന്നിൽ നിബന്ധനകളുമായി ഇറാൻ

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് അമേരിക്കക്ക് മുന്നിൽ പുതിയ നിബന്ധനകൾ...