കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾക്ക് ഇനി ചെലവേറും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ പത്തോളജി പരിശോധനകൾ നടത്തണമെങ്കിൽ ഇനി ചെലവേറും. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന ലാബ് പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തുന്ന സാധാരണക്കാരായ രോഗികൾ ദുരിതത്തിൽ ആയിരിക്കുകയാണ്. മെഡിക്കൽ കോളേജിലെ പത്തോളജി ലാബിൽ സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പരിശോധനകൾക്കാണ് 30 രൂപ മുതൽ 800 രൂപ വരെ ഇപ്പോൾ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ബയോപ്സി പരിശോധനയ്ക്ക് 150 രൂപയാണ് നിരക്ക്. ഏറ്റവും അധികം പേർ നടത്തുന്ന ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപ നൽകണം. ഇതോടെ മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് ദുരിതമേറി.

ലുപുസ് ആന്റികൊഗുലന്റ് പരിശോധനയ്ക്ക് 800 രൂപയാണ് നൽകേണ്ടത്. നേരത്തെ പരിശോധനകളെല്ലാം സൗജന്യമായിരുന്നു. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി പുറത്തിറക്കിയ കുറിപ്പിൽ ഇതിന്റെയെല്ലാം നിരക്കുകൾ പരിഷ്കരിച്ചിരിക്കുകയാണ്. ഇതിൽ ജില്ലാ കളക്ടറും ഒപ്പുവെച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...