Saturday, March 29, 2025 1:14 am

ആർമി റിക്രൂട്ട്മെന്റ് ;എഴുത്തു പരീക്ഷയ്ക്കിടെ വ്യാജ പട്ടാള വേഷത്തിലെത്തിയ യുവാവ് കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിൽ ആർമി റിക്രൂട്ട്മെന്റ് എഴുത്ത് പരീക്ഷയ്ക്കിടെ വ്യാജ പട്ടാള വേഷത്തിലെത്തിയ യുവാവ് കുടുങ്ങി. തമിഴ്നാട് മധുര സ്വദേശി മധുമോഹൻ രാജിനെയാണ് ( 25) മിലിട്ടറി ഇന്റലിജൻസ് പിടികൂടി പൂജപ്പുര പോലീസിന് കൈമാറിയത്.  സൈനികർ ഉപയോഗിക്കുന്ന പച്ച കലർന്ന ടീ ഷർട്ടും ബൂട്ടും ധരിച്ചാണ് മധുമോഹൻ എത്തിയത്.  സൈന്യത്തിലേക്കുള്ള എഴുത്ത് പരീക്ഷയ്ക്ക് പരിശീലനം നൽകുന്നതിന് താൻ തമിഴ്‌നാട്ടിൽ പരിശീലനകേന്ദ്രം നടത്തുന്നുണ്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പത്രങ്ങളിലും മറ്റും പരസ്യം ചെയ്താണ് ഉദ്യോഗാർത്ഥികളെ കാൻവാസ് ചെയ്തിരുന്നത്. സൈനികനെന്ന പേരിലാണോ സ്ഥാപനം നടത്തിയിരുന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

മധുരയിലും അന്വേഷണം നടത്തും. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആർമി റിക്രൂട്ട്മെന്റ് റാലി നടക്കുന്ന സ്ഥലങ്ങളിലെത്തി കായികക്ഷമതാ പരീക്ഷയിൽ പാസാകുന്ന ഉദ്യോഗാർത്ഥികളെ നേരിട്ടും സമീപിക്കാറുണ്ട്. വിരമിച്ച പട്ടാള ഉദ്യോഗസ്ഥരാണ് തന്റെ സ്ഥാപനത്തിൽ പഠിപ്പിക്കുന്നതെന്നും വിജയം ഉറപ്പാണെന്നും അവരെ വിശ്വസിപ്പിക്കും.10,​000 രൂപയാണ് ഫീസ്. ഇതിൽ 5000 രൂപ ആദ്യവും ശേഷിക്കുന്ന 5000 രൂപ എഴുത്ത് പരീക്ഷ പാസായ ശേഷവും നൽകണം. പ്രലോഭനത്തിൽ വീഴുന്ന ഉദ്യോഗാർത്ഥികൾ കോച്ചിംഗ് സെന്ററിൽ ചേരും. നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് പൂജപ്പര ഗ്രേഡ് എസ്.ഐ ബൈജു പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍

0
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന...

40-കാരിയെ പട്ടാപകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ

0
കൊല്ലം : കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപകൽ പിക്കപ്പ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ...

0
ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ...

എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ്...