മുംബൈ : പൂനെയിലെ ഗൂഗിള്‍ ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം. ഗൂഗിളിന്‍റെ മുംബൈ ഓഫീസിലേക്ക് തിങ്കളാഴ്ചയാണ് ഭീഷണി ഫോൺ കോൾ ലഭിച്ചത്. തുടർന്ന് പൂനെ ഓഫീസിൽ ജാഗ്രതാ നിർദ്ദേശം നൽകി. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ഗൂഗിൾ കമ്പനിയുടെ ഓഫീസിൽ ബോംബ് ഉണ്ടെന്ന് ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് അൽപ്പനേരം ജാഗ്രത പുലർത്തിയിരുന്നു. സന്ദേശം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് പോലീസ് റിപ്പോർട്ട് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺകോൾ വന്നത് ഹൈദരാബാദിൽ നിന്നെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ വിളിച്ചയാൾ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. പൂനെയിലെ മുൻധ്വയിലെ ബഹുനില വാണിജ്യ കെട്ടിടത്തിന്‍റെ 11-ാം നിലയിലുള്ള ഗൂഗിൾ ഓഫീസിലാണ് ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ബികെസി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.