പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ പ്രതികരണം പാക് പ്രധാനമന്ത്രി നടത്തിയിരുന്നു. അതേസമയം പാകിസ്താനില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടിന് പുറത്തിറങ്ങരുതെന്നും വിളക്കുകള്‍ പൂര്‍ണമായും അണക്കണമെന്നും ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി മേഖലകളിലാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ ഇതുവരെ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പതുഭീകരകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ സൈനിക നടപടി. 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ആക്രമണം നടത്തിയത്.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍.

പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മര്‍ക്കസ് സുബഹാനള്ളാ’, ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്കെയിലെ ‘മര്‍ക്കസ് തൊയ്ബ’, ജെയ്ഷെ കേന്ദ്രങ്ങളായ തെഹ്റ കലാനിലെ സര്‍ജാല്‍, കോട്ലിയിലെ ‘മര്‍ക്കസ് അബ്ബാസ്’, മുസാഫറാബാദിലെ ‘സൈദുനാ ബിലാല്‍ ക്യാമ്പ്’, ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ ‘മര്‍ക്കസ് അഹ്ലെ ഹാദിത്’, മുസാഫറാബാദിലെ ‘ഷവായ് നള്ളാ ക്യാമ്പ്’, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ ‘മെഹ്‌മൂന ജോയ’ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി...

0
കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...