ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്തിയ സംഭവം; നാല് ദിവസം മുൻപ് രണ്ട് കോടിയുടെ സ്വർണവുമായി കുഞ്ഞിന്റെ അമ്മയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കരിപ്പൂരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിന്റെ അമ്മ നാല് ദിവസം മുന്‍പ് രണ്ട് കോടിയുടെ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ പിടിയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. 28കാരിയായ യുവതി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.78 കിലോ സ്വര്‍ണവുമായാണ് പിടിയിലായത്. പൊന്നാനി സ്വദേശിയായ ഭര്‍ത്താവാണ് സ്വര്‍ണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡിആര്‍ഐ) മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് ഭര്‍ത്താവിന്റെ യാത്രകള്‍ നിരീക്ഷിച്ചതിലൂടെയാണ് കരിപ്പൂരില്‍ നിന്നും ഒരുകോടി രൂപയുടെ സ്വര്‍ണവുമായി പിടിയിലായത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നായിരുന്നു സ്വര്‍ണം പിടിച്ചത്. ഇയാളും മൂന്ന് മക്കളുമാണ് റാസല്‍ഖൈമയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. കുഞ്ഞിന്റെ ഡയപ്പറില്‍ നിന്നും സ്വര്‍ണം പിടികൂടിയതിന് പുറമേ ഇയാളുടെ ശരീരത്തില്‍ ഒളിപ്പിച്ച ബാക്കി സ്വര്‍ണമിശ്രിതവും തുടര്‍പരിശോധനയില്‍ ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസ് യൂണിവേഴ്സ് 2026 കിരീടവുമായി കെസിയ ലിസ് മെജോ നാടിൻ്റെ മണ്ണിൽ ; ഗ്രാൻഡ്...

0
കൊച്ചി: മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം...

പത്തനംതിട്ട ജില്ലയില്‍ നാല് വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28ന് ഉപതെരഞ്ഞെടുപ്പ് നടക്കും

0
പത്തനംതിട്ട : ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വള്ളോക്കുന്ന്, കുറ്റൂര്‍...

സ്വകാര്യ ബസിന്റെ ചക്രം യാത്രക്കാരന്റെ കാലിലൂടെ കയറിയിറങ്ങി ; മലപ്പുറം കൊണ്ടോട്ടിയിൽ യാത്രികന് ഗുരുതര...

0
മലപ്പുറം: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ ബസ് സ്റ്റാൻഡിന് സമീപം കാൽനട...

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നടതുറക്കും

0
തിരുവനന്തപുരം: ശബരിമലയിൽ കന്നിമാസ പൂജകളോടനുബന്ധിച്ചുള്ള ദർശനത്തിനായി ഓൺലൈൻ വെർച്വൽ ക്യൂ...