തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആള്‍മാറാട്ടം നടത്തിയ വ്യാജ ഡോക്ടര്‍ പിടിയില്‍. പൂന്തുറ സ്വദേശി നിഖില്‍ ആണ് അറസ്റ്റിലായത്. ഡോക്ടര്‍ ചമഞ്ഞ് ഇയാള്‍ രോഗികളെ പരിരോധിക്കുകയായിരുന്നു. സംശയം തോന്നിയ മറ്റു ഡോക്ടര്‍മാരാണ് പോലീസിനെ അറിയിച്ചത്. മെഡിക്കല്‍ കോളേജ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.