കൊല്ലം : സമൂഹമാധ്യമത്തിൽ യുവതിയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചയാൾ പിടിയിൽ. പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്കുമാർ (32) ആണു തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി ചങ്ങാത്തത്തിലായത്.
തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്നത പ്രദർശിപ്പിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ റിമാൻഡ് ചെയ്തു.