ആലപ്പുഴ : അഭിഭാഷക ചമഞ്ഞ് പ്രവർത്തിച്ചിരുന്ന സെസി സേവ്യറിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ ജില്ലാ കോടതിയിൽ ഇവർ വ്യാജ അഭിഭാഷകയായി പ്രവർത്തിക്കുകയായിരുന്നു. നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്. എന്നാൽ നാളുകളായി ഒളിവിലായ ഇവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണം.
നാളുകളായി ഒളിവില്‍ തന്നെ ; വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരേ ലുക്കൗട്ട് നോട്ടീസ്
RECENT NEWS
Advertisment