ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

For full experience, Download our mobile application:
Get it on Google Play

ബെംഗ്ഗൂരു : ബെംഗ്ഗൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായ വിദ്യാർത്ഥികളെ ഹോസ്റ്റലുകളിൽ ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്. കൊവിഡ് പൊസീറ്റിവായ വിദ്യാർത്ഥികളിൽ നിരവധി മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. ഇടക്കാലത്ത് ബാംഗ്ലൂരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിപ ബാധ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിലേക്കുള്ള സന്ദർശനം ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അടിയന്തരപ്രാധാന്യമില്ലാത്ത കേരളസന്ദർശനം ഒഴിവാക്കണമെന്നായിരുന്നു പൊതുജനങ്ങൾക്ക് കർണാടക ആരോഗ്യവകുപ്പ് നൽകിയ നിർദേശം. കേരളത്തിലുള്ളവരെ ഇപ്പോൾ മടക്കിവിളിക്കരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...