കണ്ണൂര്‍: വീട്ടില്‍ ചാരായം വാറ്റിയ സ്ത്രീയെ എക്‌സൈസ് സംഘം പിടികൂടി. പയ്യന്നൂര്‍ പെരുന്തട്ട മാപ്പാടിച്ചാല്‍ സ്വദേശിയായ പുത്തൂക്കാരത്തി യശോദയെയാണ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ റെയ്ഞ്ച് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മധ്യവയസ്‌കയെ പിടികൂടിയത്. വീട്ടുവളപ്പില്‍ ചാരായം വാറ്റുന്നതിനിടെയാണ് യശോദയെ പിടികൂടന്നത്.
പയ്യന്നൂര്‍ റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി വി ശ്രീനിവാസനും സംഘവും ചേര്‍ന്നാണ് യശോദയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. വീട്ടു വളപ്പില്‍ നിന്ന് 5 ലീറ്റര്‍ ചാരായവും, 30 ലിറ്റര്‍ തിളച്ച വാഷും, വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതി മുമ്പും ഇത്തരത്തിലുള്ള കുറ്റകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പയ്യന്നൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖ് പറഞ്ഞു.