Thursday, April 17, 2025 5:14 pm

കാൻസർ, പ്രമേഹ പ്രതിരോധത്തിനുള്ള വ്യാജ മരുന്നുകൾ പിടിച്ചെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കൊൽക്കത്തയിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് കാൻസർ, പ്രമേഹ പ്രതിരോധത്തിനുള്ള വ്യാജ മരുന്നുകൾ പിടിച്ചെടുത്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്‌.സി.ഒ) ഈസ്റ്റ് സോണും പശ്ചിമ ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ‘വ്യാജ’ മരുന്നുകൾ പിടികൂടിയത്. അയർലൻഡ്, തുർക്കി, അമേരിക്ക, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നതെന്ന് ലേബൽ ചെയ്തിരിക്കുന്ന മരുന്നുകൾ, ഇന്ത്യയിലേക്ക് നിയമാനുസൃതമായി ഇറക്കുമതി ചെയ്യുന്നെന്ന് തെളിയിക്കുന്ന രേഖകളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. അത്തരം രേഖകളുടെ അഭാവത്തിൽ മരുന്നുകൾ വ്യാജമാണെന്ന് കരുതുന്നതായി മന്ത്രാലയം വ്യക്തമാക്കി. നിരവധി ശൂന്യമായ പാക്കിംഗ് സാമഗ്രികളും അന്വേഷണ സംഘം കണ്ടെത്തി. ഇത് പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ ആധികാരികതയെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉയർത്തുന്നതാണ്. പിടികൂടിയ വ്യാജ മരുന്നുകളുടെ മൊത്തം വിപണി മൂല്യം 6.6 കോടിയോളം വരും. മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാര പരിശോധനക്കായി അയച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനത്തിന്റെ ഉടമയെന്ന് തിരിച്ചറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട കോടതി കൂടുതൽ ചോദ്യം ചെയ്യലിന് അനുമതി നൽകി. വിഷയത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ

0
ആലപ്പുഴ: ചേർത്തലയിൽ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. മാരാരിക്കുളം...

വഖഫ് ഭേദഗതി ; സുപ്രിംകോടതി നടപടി പ്രത്യാശ പകരുന്നതെന്ന് പി.കെ. കുഞ്ഞാലികുട്ടി

0
കോഴിക്കോട്: വഖഫ് ഭേദഗതിയിലെ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് പ്രത്യാശ പകരുന്നതെന്ന് മുസ്‍ലിം...

നീറ്റ് പി.ജി 2025 പരീക്ഷ തിയതി പ്രഖ്യാപിച്ചു ; മേയ് ഏഴ് വരെ അപേക്ഷിക്കാം

0
ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി 2025 പരീക്ഷ തിയതി...

കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

0
കൊല്ലം: കൊല്ലം പുനലൂരിൽ നാല് ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. പുനലൂർ...