ജില്ലാ മെഡിക്കൽ ഓഫീസ് ടീം ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മേഖലകൾ സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരവിപേരൂർ: പഞ്ചായത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ നല്കുന്നതിനും ജില്ലാ മെഡിക്കൽ ഓഫീസ് ടീം ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തന മേഖലകൾ സന്ദർശിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് ടീമിന് ജില്ലാ സർവലൻസ് ഓഫീസർ ഡോ. നന്ദിനി സി എസ്സ്, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ഇരവിപേരൂർ ഗ്രാമപഞ്ചായത്തിൽ എലിപ്പനി, സെങ്കിപ്പനി, സ്ക്രബ് ടൈഫസ് എന്നീ രോഗങ്ങൾ സ്ഥിതീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം നടത്തിയത്. എലിപ്പനി പ്രതിരോധ മരുന്നുകൾ പാടത്തു പണിയെടുക്കുന്നവർക്കും മത്സ്യം പിടിക്കാൻ പോകുന്നവർക്കും തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും നിർബന്ധമായും നല്കണമെന്നും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാതെ വന്നാൽ പൊതുജനാരോഗ്യ നിയമം അനുസരിച്ച് പിഴ ശിക്ഷ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നല്കി. പകർച്ച വ്യാധി പൊട്ടിപുറപ്പെടാൻ സാഹചര്യം സൃഷ്ടിച്ചാൽ ഗ്രാമപഞ്ചായത്തിലെ എല്ലാ പബ്ലിക് ഹെൽത്ത് ഓഫീസർമാരും പൊതുജനാരോഗ്യ നിയമം 2023 അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കാൻ ബാധ്യസ്ഥരാണ് എന്നും ഡോ. നന്ദിനി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കെ. ആർ നോടൊപ്പം രോഗബാധിതരായവരുടെ ഭവനങ്ങളും സംഘം സന്ദർശനം നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...