തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. കരമന കാലടി ഇളംതെങ്ങ് രജനി നിവാസില്‍ രഞ്ജിത്ത്(38)നെയാണ് ഫോര്‍ട്ട് പോലിസ് അറസ്റ്റ് ചെയ്തത്. തന്റെ അമല്‍ ജ്യോതി രഞ്ജിത്ത് എന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് കഴിഞ്ഞ ദിവസം രാത്രി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് തിരുവനന്തപുരം ജില്ലയില്‍ പരിഭ്രാന്തി പടര്‍ത്തിയിരുന്നു. വിവരം അറിഞ്ഞ ഫോര്‍ട്ട് പോലിസ് ഞായറാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണിയാള്‍.
കൊറോണ ബാധിച്ച് മരിച്ചുവെന്ന് വ്യാജ വാര്‍ത്ത ; ഒരാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment