വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം മറച്ചുവെച്ചു ; ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചയാള്‍ക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : വിദേശത്തുനിന്നെത്തിയ മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു. അയല്‍ സംസ്ഥാനങ്ങളിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്. ഇതോടെ ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം പുറത്തുവന്നത്.

മറ്റു ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടിലെത്തുന്നയായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അയല്‍ ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചതായി കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കാനെത്തുന്നവരെ പരിശോധിച്ചു തിരിച്ചയയ്ക്കും. കടകളെല്ലാം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറക്കും. പച്ചക്കറിക്കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ രാവിലെ മുതല്‍ രാത്രി വരെ തുറക്കാനാണു വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....