ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി എത്തി ; സംശയം തോന്നിയപ്പോള്‍ ‘ജനഗണമന’ പാടാന്‍ ആവശ്യപ്പെട്ട് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ; ബംഗ്ലാദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഷാര്‍ജ : വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ സ്വന്തമാക്കിയ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച ബംഗ്ലാദേശി പിടിയില്‍. യുവാവിനെ കണ്ട് സംശയം തോന്നിയ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് കള്ളി വെളിച്ചത്തായത്. കഴിഞ്ഞ ബുധനാഴ്ച ഷാര്‍ജ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം.

കള്ള പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്യാന്‍ എത്തിയ ബംഗ്ലാദേശി അന്‍വര്‍ ഹുസൈനെ (28) ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജയില്‍ നിന്നും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യാനാണ് ഇയാള്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഇതിനായി എയര്‍ അറേബ്യ വിമാനവും ബുക്ക് ചെയ്തിരുന്നു. പ്രൈമറി റെസിഡന്‍സ് എന്ന കോളത്തില്‍ കൊല്‍ക്കത്ത എന്നായിരുന്നു ഇയാള്‍ എഴുതിയിരുന്നത്. പാസ്‌പോര്‍ട്ട് കണ്ടപ്പോള്‍ പന്തികേട് തോന്നിയ ഇമിഗ്രേഷന്‍ സംഘം ഹുസൈനെ ചോദ്യം ചെയ്യാന്‍ തുടങ്ങി.

ജനന സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. എങ്കിലും വിശ്വാസം വരാതിരുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഹുസൈനോട് ഇന്ത്യയുടെ ദേശീയ ഗാനമാലപിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതോടെ താന്‍ ഇന്ത്യക്കാരനല്ലെന്നും ബംഗ്ലാദേശിയാണെന്നുമുള്ള സത്യം ഇയാള്‍ തുറന്നുപറഞ്ഞു. ബംഗ്ലാദേശിലെ മൈമെന്‍സിംഗിന് സമീപമുള്ള പയാരിയാണ് തന്‍റെ സ്വദേശമെന്നും ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

2018ല്‍ അന്‍വര്‍ ഹുസൈന്‍ തിരുപ്പൂരില്‍ എത്തിയിരുന്നു. അക്കാലത്ത് ഇയാള്‍ വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിയെടുത്തു. പിന്നീട് ഈ രേഖകള്‍ ഉപയോഗിച്ച്‌ 2020ല്‍ ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കി. തുടര്‍ന്ന് യുഎഇയിലെത്തുകയും ചെയ്തു. നിലവില്‍ പോലീസിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് പ്രതി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...