Wednesday, April 16, 2025 10:29 pm

ആലപ്പുഴ മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പരാതിയുമായി സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : അസത്യ പ്രസ്താവനകള്‍ നിറഞ്ഞ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അമ്പലപ്പുഴ പോലീസിന് പരാതി നല്‍കി. കോവിഡ് രോഗികളുടെ ചികിത്സാ വാര്‍ഡില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയെ അപമാനിക്കുന്ന രീതിയില്‍ അസത്യ പ്രസ്താവനകള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.

വീഡിയോയില്‍ കാണുന്ന ചെറുപ്പക്കാരന്‍ അത്യന്തം അസത്യവും അപമാനകരവുമായ പ്രസ്താവനകളാണ് നടത്തിയിരിക്കുന്നതെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. വീഡിയോ ചിത്രീകരിക്കുന്ന ആള്‍ പലതവണയായി കഴിഞ്ഞ ഒമ്പത് ദിവസങ്ങളായി ഒരു ഡോക്ടര്‍മാരും ഇവിടെ തിരിഞ്ഞു നോക്കുന്നില്ല എന്ന് പറയുന്നത് തികച്ചും അസത്യമാണെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ മുതല്‍ ഹൗസ് സര്‍ജന്‍മാര്‍ വരെയുള്ളവര്‍ ദിവസേന കോവിഡ് ചികിത്സാ വാര്‍ഡുകളില്‍ റൗണ്ട്സിനു ചെല്ലാറുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. കൂടാതെ അവശ്യ ഘട്ടങ്ങളില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. വസ്തുത ഇതായിരിക്കെ അസത്യ പ്രസ്താവനകളാണ് വീഡിയോയില്‍ നടത്തുന്നത്. ഇത്തരം അസത്യ പ്രസ്താവനകള്‍ ജനങ്ങളില്‍ അനാവശ്യ ഭീതിയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെക്കുറിച്ച്‌ അവിശ്വാസം ഉണ്ടാക്കുന്നതാണെന്നും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നു.

കോവിഡ് വാര്‍ഡിലെ ഭക്ഷണം ആലപ്പുഴ ജില്ലാ പഞ്ചായത്താണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ എട്ടുമാസമായി ദിവസേന 3 നേരം അഞ്ഞൂറോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ചെറിയ പരാതികള്‍ അപ്പോള്‍ തന്നെ പരിഗണിക്കുന്നുമുണ്ട്. ഇത് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മനഃപൂര്‍വം നടത്തിയ പ്രസ്താവന ആയിട്ടാണ് കാണുന്നതെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

കുടിവെള്ളം ലഭിച്ചില്ലെന്ന പരാതിയും അസത്യമാണ്. കോവിഡ് വാര്‍ഡുകളിലേക്ക് ആലപ്പുഴ മില്‍മയില്‍ നിന്നും ദിവസേന ഏകദേശം 300കുപ്പി കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ആശുപത്രിയിലെ ആര്‍ ഒ പ്ലാനില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. വാര്‍ഡില്‍ പ്രവേശിപ്പിച്ചതിനു ശേഷം കോവിഡ് പിടിപെട്ടു എന്ന് ഒരു വ്യക്തി പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ കോവിഡ് പോസിറ്റീവായവരെ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് അസത്യവും ജനങ്ങളില്‍ ഭീതിയും ആശങ്കയും ജനിപ്പിക്കുന്നതാണ്.

കോവിഡിനെതിരെ ആത്മാര്‍ത്ഥമായി പൊരുതുന്നതിനിടയില്‍ ഇത്തരം പ്രചരണങ്ങള്‍ ജീവനക്കാരുടെ ആത്മവിശ്വാസം കുറയാന്‍ കാരണമാകുമെന്നും അസത്യമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പോലീസിനു നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ

0
അഹമ്മദാബാദ്: 12 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് അഞ്ച് പേർ....

മുറിഞ്ഞകൽ മൊട്ടപ്പാറ മലക്കുട മഹോത്സവം ഏപ്രിൽ 23ന്

0
മുറിഞ്ഞകൽ : മൊട്ടപ്പാറ മലനട അപ്പൂപ്പൻ ക്ഷേത്രത്തിലെ പത്താമുദയ മലക്കുട മഹോത്സവം...

മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

0
തിരുവനന്തപുരം : ഇന്നലെ നേര്യമംഗലത്തിന് സമീപം മണിയൻപാറയിൽ കെഎസ്ആർടിസി ബസ്സ് മറിഞ്ഞുണ്ടായ...

ദിവ്യ എസ് അയ്യറിനെതിരായ കോൺഗ്രസ് നിലപാട് അപക്വമായതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യറിനെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാട് അപക്വമായതെന്ന് മുഖ്യമന്ത്രി....