വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം ; വ്യാജ വൈദ്യനെ പോലീസ് അറസ്​റ്റ്​ ചെയ്തു

For full experience, Download our mobile application:
Get it on Google Play

വെഞ്ഞാറമൂട് : ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം നടത്തിവന്ന വ്യാജ വൈദ്യനെ പോലീസ് അറസ്​റ്റ്​ ചെയ്തു. തിരുമല കുന്നപ്പുഴ പുതുവല്‍ പുരയിടം വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് അറസ്​റ്റിലായത്.

വെമ്പായം പെരുംകൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഒരാഴ്ചക്ക്​ മുമ്പ്​ അനില്‍ കുമാര്‍ പെരുംകൂറില്‍ എത്തുകയും അവിടെ കട നടത്തുകയായിരുന്ന സ്ത്രീയെ പരിചയപ്പെടുകയും അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞ് സ്ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു. രണ്ടുദിവസത്തിനുശേഷം തുടര്‍ചികിത്സക്ക് ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന സ്വര്‍ണം അഴിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അഴിച്ചു ​വെച്ച മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാല, മൊബൈല്‍ ഫോണ്‍, ഡയറി എന്നിവയുമായി അനില്‍ കുമാര്‍ കടക്കുകയായിരുന്നു.

തട്ടിപ്പ് മനസ്സിലാക്കിയ യുവതി വട്ടപ്പാറ പോലീസില്‍ പരാതി നല്കി. ഇതിന്റെ  അടിസ്ഥാനത്തില്‍ കേസെടുത്ത്​ പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ​വെച്ച്‌ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. വട്ടപ്പാറ സി.ഐ ബിനുകുമാര്‍, എസ്.ഐ മാരായ അബ്​ദുല്‍ അസീസ്, സലിന്‍, സതീശന്‍, സി.പി.ഒമാരായ ഷാജഹാന്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...