വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലെ അദ്ധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍ മറ്റൊരു അദ്ധ്യാപകന്‍ പ്രബീഷ് ഒളിവിലാണ്. ഇയാല്‍ പീഡനത്തിന് കൂട്ടുനിന്നതായാണ് പരാതി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ സിയാദിനെ റിമാന്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ നിന്നും ഊട്ടിയിലേക്ക് പഠനയാത്ര പോയ സംഘത്തിലെ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ തന്നെ രണ്ട് അദ്ധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യാത്ര കഴിഞ്ഞെത്തിയ ഉടന്‍ തന്നെ പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പോലീസിന് കൈമാറാതെ പ്രിന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി ഡയരക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ഇതിനിടെ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ ബന്ധുക്കളെ അദ്ധ്യാപകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു.

സകൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടി വൈകിയതിനാലാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. നേരത്തെ വിദ്യാര്‍ത്ഥി നല്‍കിയ പരാതി പോലീസിന് കൈമാറിയില്ല എന്ന കാരണത്താല്‍ പ്രിന്‍സിപ്പലിനും പീഡനത്തിനു കൂട്ടു നിന്നെന്ന പരാതിയില്‍ മറ്റൊരു അദ്ധ്യാപകനെതിരെയും പോലീസ് കേസെടുത്തു.

വിദ്യാര്‍ത്ഥി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ സ്‌കൂള്‍ അദ്ധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ സിയാദിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലുശ്ശേരി എസ്‌എച്ച്‌ഒ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ എസ്‌ഐമാരായ പി.പ്രജീഷ്, എം.മധു എന്നിവര്‍ തിരുവനന്തപുരം ആറ്റിങ്ങലിലെ വീട്ടില്‍ എത്തിയാണ് സിയാദിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...