വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന് പരാതി. പുലക്കോട്ടുകര സ്വദേശി രേഷ് ബാബുവാണ് മരിച്ചത്. 33 വയസ്സായിരുന്നു. മരിച്ച യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. വഴിയാത്രക്കാരന്റെ വാച്ചും ഫോണും പണവും കവര്‍ന്ന കേസില്‍ കഴിഞ്ഞ പതിനേഴാം തീയതിയാണ് നാലുയുവാക്കളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അതിലൊരാള്‍ ആയിരുന്നു പുലക്കാട്ടുകര സ്വദേശിയായ രേഷ് ബാബു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജില്ല ജയിലിലേക്ക് മാറ്റിയിരുന്നു.26ാം തീയതിയാണ് ചോര ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ജയിലധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സമ്മര്‍ദ്ദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടിയാണ് യുവാവ് അത്യാസന്ന നിലയില്‍ ആയതെന്നാണ് ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്.

രേഷ് ബാബു നാലുമാസം മുന്‍പ് വീട് വിട്ട് ഇറങ്ങിയതാണെന്ന് പിതാവ് പറയുന്നു. സാമൂഹ്യവിരുദ്ധരുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് വരാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചെങ്കിലും മകന്‍ തയ്യാറായില്ലെന്ന് പിതാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തിലാകെ പരിക്കേറ്റ പാടുകളുണ്ടെന്ന് പിതാവ് ബാബു പറഞ്ഞു. ഇന്നലെ വൈകീട്ടാണ് രേഷ് ബാബു മരിച്ചത്. മകന്‍ മരിച്ചത് ജയിലധികൃതരുടെ മര്‍ദനത്തെ തുടര്‍ന്നാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പിതാവ് പരാതി നല്‍കി. സംഭവത്തില്‍ വിയ്യൂര്‍ പോലീസ് അന്വേഷണം തുടങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...