നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി ; പുതിയ ടെൻഡർ വിളിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി. കോൺഗ്രസ് ജനപ്രതിനിധികളിൽ നിന്നുപോലും വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാർ ഓസ്കാർ ഇവൻ്റ്സിന് നൽകാനുള്ള തീരുമാനത്തിൽനിന്ന് സംഘാടകർ പിന്നോട്ട് പോയത്. സ്റ്റേജ് അടക്കം ക്രമീകരണങ്ങൾ ഒരുക്കാൻ പുതിയ ടെൻഡറും വിളിച്ചു. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ വീണുപരിക്കേറ്റ സംഭവത്തിൽ ആരോപണ വിധേയരായ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ നെഹ്റു ട്രോഫി നടത്തിപ്പ് ഏൽപ്പിക്കാനുള്ള നീക്കമാണ് വിവാദത്തിൽ ആയത്. സ്റ്റേജ് മാനേജ്മെൻ്റ് അടക്കമുള്ള കാര്യങ്ങൾ ഈവൻ്റ് മാനേജ്മെൻ്റ് കമ്പനിയെ ഏൽപ്പിക്കാനായിരുന്നു വെള്ളിയാഴ്ച ചേർന്ന എൻടിബിആർ സൊസൈറ്റി യോഗം തീരുമാനിച്ചത്. എന്നാൽ യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് ജനപ്രതിനിധികൾ അടക്കമുള്ളവർ ഇതിനെതിരെ എതിർപ്പ് ഉയർത്തുകയായിരുന്നു. ഈവൻ്റ് മാനേജ്മെൻ്റ് കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി ഫണ്ട് തട്ടിപ്പ് ; തെളിവുകള്‍ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാതെ രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ബിജെപി ഫണ്ട് തട്ടിപ്പില്‍ തെളിവുകള്‍ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന...

പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം

0
ഡൽഹി: പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം....

ചോദ്യപേപ്പർ ചോർച്ച ; നിർമലാ സീതാരാമന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശന വിമർശനങ്ങളുയരുന്നു

0
ന്യൂഡൽഹി : വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി നിർമലാ സീതാരാമനുനേരേ...

വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം ; പ്രതികളെ ഇന്ന്...

0
കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന്...