വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം ; പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ‘വാഗ്ദാനം’ ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോഴിക്കോട്ടെത്തിക്കും. കോഴിക്കോട് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് സംഘം എംപിമാരായ ഷാഫി പറമ്പിലിനെയും ഡീന്‍ കുര്യാക്കോസിനെയും ബന്ധപ്പെട്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. കോഴിക്കോട്ടെത്തിക്കുന്ന പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും. ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് രാജ്കുമാര്‍ എന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് എംഎല്‍എയെ തട്ടിപ്പ് സംഘം സമീപിച്ചത്.

വാട്‌സ്ആപ്പില്‍ കോള്‍ ചെയ്യുകയായിരുന്നു. പ്രിയങ്ക ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസുമായും പാര്‍ട്ടി ആസ്ഥാനമായും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫോണ്‍വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദ്യ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പഴയ പകവീട്ടി ; മലപ്പുറത്ത് ജയിലിൽനിന്നിറങ്ങി യുവാവിനെ കുത്തിക്കൊന്ന് സഹോദരിയുടെ മൂന്ന് മക്കൾ

0
കല്പകഞ്ചേരി/തിരുനാവായ : കുടുംബവഴക്കിനെത്തുടർന്ന് ആതവനാട് കൂടശ്ശേരിപ്പാറയിൽ യുവാവ് കുത്തേറ്റുമരിച്ചു.  മരുമക്കളായ...

ദ്വാരപാലക പാളികൾ ചെന്നൈയിലെത്തിച്ച ശേഷം പോറ്റിയുമായി വ്യാജ കരാറുണ്ടാക്കി ; കണ്ടെത്തലുമായി അന്വേഷണസംഘം

0
തിരുവനന്തപുരം : ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങൾ 2025-ൽ സ്വർണം പൂശാൻ രഹസ്യമായി...

യുക്രൈന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇറാന്‍ ; കാസ്പിയന്‍ കടലിലെ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ചു

0
തെഹ്റാന്‍: കാസ്പിയൻ കടലിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ യുക്രൈൻ, സൈനിക...

ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
അമരാവതി: ആന്ധ്രാപ്രദേശിൽ 10 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്....