കോന്നി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കണ്ടയിൻ മെന്റ് സോണായി പ്രഖ്യാപിച്ച കോന്നി പഞ്ചായത്തിലെ മുഴുവൻ കടകൾ, അടപ്പിച്ചിട്ടും ഇതൊന്നും വകവെയ്കാതെ 10-താം വാർഡിൽ തുറന്ന കോന്നിയിലെ ഫ്ലിപ്കാർട്ട് മൊബൈൽ ഹബ്ബ് ആവിശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നു എന്ന വ്യാജേനെ ഇലക്ട്രോണിക്സ് സാധനങ്ങൾ വിതരണം ചെയ്ത് സർക്കാരിനെയും,വ്യാപാരികളെയും കബളിപ്പിച്ചു കൊണ്ട് ഇന്ന് തുറന്ന് പ്രവർത്തിച്ചു വരിക ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട ജില്ലയിലെ MPRAK (മൊബൈൽ ഫോൺ റീടൈലേഴ്‌സ് അസോസിയേഷൻ കേരള) കോന്നി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ജനറൽ സെക്രട്ടറി അനസ് കുമ്മണ്ണൂർ . സെക്രട്ടറി രാജീവ്. യൂണിറ്റ് ഭാരവാഹികളൾ ആയ അനി. സുഹൈൽ. അൻസാരി , രാജീവ്. സനു.ഷമീർ. എബി. അനി.ഷിജു. ഷൈജു. കണ്ണൻ
എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും,കോന്നി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ വിവരം ധരിപ്പിക്കുകയും. തന്മൂലം ഫ്ളിപ് കാർട്ട് മൊബൈൽ ഹബ്ബ് ഏഴു ദിവസത്തേക്ക് അടപ്പിക്കുകയും ചെയ്തു.