കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രന്റെ പേരില്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകളില്‍ നിന്നായി വ്യാജ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വ്യാപകമായി അയയ്ക്കുന്നതായി പരാതി.
9343201812, 9389615619 എന്ന മൊബൈല്‍ നമ്പറുകളിൽ നിന്നാണ് വാട്‌സ്‌ആപ്പ് സന്ദേശം പ്രചരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജസന്ദേശങ്ങളുടെ കെണിയില്‍ വീഴാതെയിരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വനംമന്ത്രിയുടെ പേരില്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പറുകളില്‍ നിന്നായി വ്യാജ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍
RECENT NEWS
Advertisment