ന്യൂഡല്‍ഹി: സൈബര്‍ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡില്‍ വ്യാജ കോള്‍ സെന്റര്‍ കണ്ടെത്തി. സംഭവത്തില്‍ പ്രധാന പ്രതിയും വ്യാജ കോള്‍ സെന്റര്‍ ഉടമയുമായ സാഹില്‍ ദിലാവരി അടക്കം 17 പേര്‍ പിടിയിലായി. 20 കമ്പ്യൂട്ടറുകള്‍ പിടിച്ചെടുത്തു.
അമേരിക്കയിലെയും കാനഡയിലെയും ആളുകളെ ലക്ഷ്യമിട്ടായിരുന്നു കോള്‍ സെന്റര്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് അറിയിച്ചു. മൂന്ന് വര്‍ഷമായി രജൗരി ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുകയായിരുന്നു കോള്‍ സെന്റര്‍. ഒരു വര്‍ഷത്തനിടെ 2268 പേരില്‍നിന്നായി എട്ടു കോടിയലധികം രൂപയാണ് സംഘം തട്ടിയതത്രെ.
ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ സാങ്കേതിക സഹായം നല്‍കാമെന്നും പറഞ്ഞ് സന്ദേശമയച്ച് തട്ടിപ്പ് നടത്തുകയായിരുന്നു സംഘത്തിന്റെ രീതിയെന്നും പോലീസ് അറിയിച്ചു.