ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ അപകടകരമായി റബ്ബര്‍ മരങ്ങള്‍ – ഏതു സമയവും റോഡിലേക്ക് മറിഞ്ഞു വീഴാം

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ഏഴംകുളം – കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്‍ രണ്ടാം കുറ്റി വളവില്‍ മണ്ണിടിയുന്നത് കാരണം വേരുകള്‍ ഇളകിയ റബ്ബര്‍ മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നു. കൊടുംചൂടില്‍ വാഹനയാത്രക്കാര്‍ അപകടമറിയാതെ വാഹനം ഈ മരങ്ങളുടെ ചുവട്ടില്‍ നിര്‍ത്തിയാണ് പലപ്പോഴും വിശ്രമിക്കുക. കാലങ്ങളായി ചുവട്ടിലെ മണ്ണിളകി മാറിയത് കാരണം പല മരങ്ങളും ഉണങ്ങിയ അവസ്ഥയിലുമാണ്. കൊടുമണ്‍ ഗ്രാമപഞ്ചായത്തും പൊതുമരാമത്ത് വകുപ്പ് അധികൃതരും ആണ് വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് എന്നിരിക്കെ ഇവരാരും ഇതൊന്നും കണ്ട മട്ടില്ല.

നിരവധി വാഹനങ്ങള്‍ ആണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. റബ്ബര്‍ തോട്ടങ്ങളുടെ ഉടമകള്‍ക്ക് കത്ത് നല്‍കി അടിയന്തിരമായി അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു നീക്കുകയാണ് വേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു. കൊടുമണ്‍ പഞ്ചായത്ത് അധികാരികളുടെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോപണമുയരുന്നത്. മരം ഇളകി വീണ് അപകടം നന്നുവെങ്കില്‍ മാത്രമേ നടപടിക്ക് എടുക്കാന്‍ അധികാരികള്‍ മുതിരുകയുള്ളോ എന്നതാണ് ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ; പഴകിയ ഇറച്ചിയും പാലും പിടിച്ചെടുത്തു

0
ബെം​ഗളൂരു : ന​ഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും പ്രമുഖ റിസോർട്ടുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : എഇഒമാരോട് റിപ്പോർട്ട് തേടി കാസർകോട്...

0
കാസർകോട്: സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ...

കേന്ദ്രത്തിന്റെ ഡീപ്-ടെക് ഫണ്ട് വിതരണം ; സ്വജനപക്ഷപാതമെന്ന് ആരോപണം

0
ന്യൂഡൽഹി : സ്വകാര്യമേഖലയിലെ ഡീപ്-ടെക് ഗവേഷണത്തിനും നവീകരണത്തിനും കേന്ദ്രസർക്കാർ തുടങ്ങിയ റിസർച്ച്,...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...