മേക്കുന്നുമുകൾ റോഡില്‍ കോൺക്രീറ്റ് മിശ്രിതം വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : വാഹനത്തിൽ കൊണ്ടുപോകുന്ന കോൺക്രീറ്റ് മിശ്രിതം റോഡിൽ വീഴുന്നത് അപകടഭീഷണി ഉയർത്തുന്നു. മേക്കുന്നുമുകൾ റേഷൻ കടയ്ക്കുസമീപം കയറ്റമുള്ള ഭാഗത്താണ് കോൺക്രീറ്റ് മിശ്രിതം റോഡിൽ വീണുകിടക്കുന്നത്. മുൻപും ഒട്ടേറെ തവണ ഈ ഭാഗത്ത് കോൺക്രീറ്റ് വീണ സംഭവം ഉണ്ടായി. ആദ്യമൊക്കെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായതോടെ കോൺക്രീറ്റ് കൊണ്ടുപോകുന്നവർ തന്നെ ഇത് റോഡിൽനിന്ന്‌ നീക്കം ചെയ്തുനൽകിയിരുന്നു. എന്നാൽ പിന്നീട് കോൺക്രീറ്റ് വീണാൽ മാറ്റാറില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഇപ്പോൾ റോഡിന്റെ ഒരു ഭാഗം മുഴുവൻ കോൺക്രീറ്റാണ്. പള്ളിക്കൽ ഭാഗത്തുനിന്ന്‌ പഴകുളത്തേക്ക് പോകുമ്പോൾ വളവിലാണ് കോൺക്രീറ്റ് റോഡരികിൽ കിടക്കുന്നത്. വളവായതിനാൽ പെട്ടെന്ന് വാഹനയാത്രികർക്ക്‌ റോഡിൽ കോൺക്രീറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയുമില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കോൺക്രീറ്റ് നിറച്ച് വാഹനങ്ങൾ കടന്നുപോകുന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഒട്ടേറെ തവണ നാട്ടുകാർ കോൺക്രീറ്റ് കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരോട് പരാതി പറഞ്ഞിട്ടും അവർ കേട്ട ഭാവംപോലും കാണിക്കുന്നില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിപുലമായ കർമപദ്ധതിയുമായി കേന്ദ്രസർക്കാർ ; ലക്ഷ്യം മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കൽ

0
ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി...

ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടി ; കാപ്പ ചുമത്തിയതിന് അംഗീകാരം

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതന് തിരിച്ചടിയായി കാപ്പ ചുമത്തിയതിന് സംസ്ഥാനസര്‍ക്കാര്‍ അംഗീകാര...

ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്

0
തിരുവനന്തപുരം: ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകരുടെ പരാതിയിൽ കേസെടുക്കാതെ ആഭ്യന്തരവകുപ്പ്. കേസെടുക്കാന്‍...