കടപ്ര : അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ കടപ്ര പഞ്ചായത്തിലെ ഫോമ വില്ലേജിലെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് നിഷാ അശോകൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഫോമ പ്രസിഡൻറ് അനിയൻ ജോർജ് അമുഖ പ്രഭാഷണം നടത്തി.
ജോയിൻ്റ് ട്രഷറർ ബിജു തോണികടവൻ , കേരള കൺവഷൻ ചെയർമാൻ ഡോ.ജേക്കബ് തോമസ് ഗ്രാമപഞ്ചായത്ത് അംഗം ഷാജി മാത്യൂ , വർഗ്ഗീസ് മാമ്മൻ ,അനിൽ എസ് ഉഴത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഫോമയുടെ നേതൃത്വത്തിൽ ഇവിടെ 36 വീടുകൾ ആണ് നിർമ്മിച്ചു നൽകിയത്. 8 അടിയോളം ഉയരത്തിൽ പില്ലാറുകളിൽ നിർമ്മിച്ച വീടുകളിൽ വെള്ളം കയറിയിട്ടില്ല