തൃശ്ശൂര്‍ : കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ പിതാവിനെ മരുമകന്‍ കുത്തിക്കൊന്നു. മരോട്ടിച്ചാല്‍ പാണ്ടാരിമുക്ക് തൊണ്ടുങ്ങല്‍ ചാക്കോയുടെ മകന്‍ സണ്ണിയാണ് (56) മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന് പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുന്ന മകള്‍ സരിതയെ കാണാന്‍ മരുമകന്‍ ബിനു എത്തിയപ്പോള്‍ സണ്ണി തടഞ്ഞു. തുടര്‍ന്ന് വീടിനു മുന്നിലെ റോഡില്‍വെച്ച് ഇരുവരും തര്‍ക്കമുണ്ടാകുകയും പരസ്പരം മര്‍ദിക്കുകയുമായിരുന്നു. ഇതിനിടയിലാണ് സണ്ണിക്ക് കുത്തേറ്റത്. സംഭവം നടന്നയുടനെ ബിനു ഓടി രക്ഷപെട്ടു. നാട്ടുകാരും ബന്ധുക്കളും സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ- സലോമി. മക്കള്‍- സരിത, സനീഷ്.