വെള്ളത്തില്‍ അകപ്പെട്ട കുടുംബത്തെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : വെണ്ണിക്കുളം-വാളക്കുഴി റോഡിൽ മുതുപാലയ്ക്ക് സമീപം വെള്ളത്തിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിച്ചു. കോട്ടൂരേത്ത് ജിനു എൽസയെയും മൂന്ന് കുട്ടികളെയും പിതാവിനെയുമാണ് രക്ഷാപ്രവർത്തകർ കരക്കെത്തിച്ചത്. തോട് കരകവിഞ്ഞ് റോഡിലൂടെ എത്തി വീട്ടിലേക്ക് കടക്കുകയായിരുന്നു.

കുത്തൊഴുക്കുള്ള റോഡിന് കുറുകെ കയർ കെട്ടി ഇതിൽ പിടിച്ചാണ് ഓരോരുത്തരെയായി മാറ്റിയത്. പുറമറ്റം പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യയുടെ ഭർത്താവ് ജോബി വടക്കേറ്റത്ത്, സുഹൃത്തുക്കളായ ലിജോ മുതുപാല, സാദിഖ് മുതുപാല, മുബാഷ്, സണ്ണി എന്നിവരായിരുന്നു രക്ഷാപ്രവർത്തകർ. മല്ലപ്പള്ളി താലൂക്കിൽ നാളിതുവരെ കാണാത്ത മിന്നൽപ്രളയമായിരുന്നു തിങ്കളാഴ്ച ഉണ്ടായത്.

അതിതീവ്രമഴയുടെ ഫലമെന്നോണം ഉയർന്ന പ്രദേശങ്ങളിൽ രൂപംകൊണ്ട ഉറവകൾ ഒന്നിച്ചെത്തിയപ്പോൾ തോടുകൾ നിറഞ്ഞു കവിഞ്ഞു. വെളുപ്പിന് നാലരയോടെയാണ് ദുരന്തമുഖം തുറന്നത്. പലയിടത്തും മണ്ണിടിഞ്ഞു. വീടുകളിലും കടകളിലും വെള്ളം കയറി, കൃഷി നശിച്ചു. കാറും മറ്റുവാഹനങ്ങളും ഒഴുക്കിൽപ്പെട്ടു. റോഡുകളും വെള്ളത്തിനടിയിലായി. ഗതാഗതം സ്തംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...