മുംബൈ : പ്രശസ്ത നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 77കാരിയായ സൈറ ബാനുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു.
കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവ് ആണ്. ദിലീപ് കുമാറിന്റെ വിയോഗത്തിന് ശേഷം അവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. 1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. ദിലീപ് കുമാറിന് 44 വയസുള്ളപ്പോഴാണ് 22 കാരിയായ സൈറയെ വിവാഹം വിവാഹം കഴിക്കുന്നത്.