പ്രശസ്ത നടി സൈറ ബാനു ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ :  പ്രശസ്ത നടി സൈറ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം വര്‍ധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന 77കാരിയായ സൈറ ബാനുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്തരിച്ച പ്രമുഖ നടന്‍ ദിലീപ് കുമാറിന്‍റെ ഭാര്യയാണ് സൈറ ബാനു.

കോവിഡ് പരിശോധന നടത്തിയെങ്കിലും നെഗറ്റിവ് ആണ്. ദിലീപ് കുമാറിന്റെ വിയോഗത്തിന് ശേഷം അവര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. 1966 ലാണ് സൈറ ബാനു ദിലീപ് കുമാറിനെ വിവാഹം ചെയ്യുന്നത്. 1961ല്‍ ഷമ്മി കപൂറിന്റെ നായികയായി ജംഗ്ലീ എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സൈറയുടെ അരങ്ങേറ്റം. ദിലീപ് കുമാറിന് 44 വയസുള്ളപ്പോഴാണ് 22 കാരിയായ സൈറയെ വിവാഹം വിവാഹം കഴിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...