തിരുവനന്തപുരം : ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നീട് കേരളത്തിലെയും ആദ്യ സര്‍ക്കാര്‍ പ്രസ് ഫോട്ടോഗ്രാഫറാണ് ശിവശങ്കരന്‍ നായര്‍ എന്ന ശിവന്‍. നെഹ്റു ഉള്‍പ്പെടെയുള്ള നേതാക്കളുടെ രാഷ്ട്രീയജീവിതം കാമറയില്‍ പകര്‍ത്തി.
ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ്. ചെമ്മീന്‍ സിനിമയുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചാണ് സിനിമയില്‍ എത്തിയത്. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.