ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മെകാഫി (75) ജയിലില്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മെകാഫിയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മെകാഫി ജീവനൊടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു.

നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മെകാഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ഒന്‍പതുമാസമാണ് മെകാഫി ജയിലില്‍ കഴിഞ്ഞത്. ഇതിന്റെ നിരാശയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മെകാഫിയുടെ കമ്പിനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മെകാഫി 1988ലാണ് ആന്റിവൈറസ് കമ്പിനി തുടങ്ങിയത്. കമ്പിനി പുറത്തിറക്കിയ മെകാഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മെകാഫി ആന്റിവൈറസ് കോടിക്കണക്കിന് കമ്പ്യുട്ടറുകളില്‍ ഉപയോഗിക്കുന്നു. മെകാഫി കമ്പിനിയെ പില്‍ക്കാലത്ത് ഇന്റല്‍ വാങ്ങി. സ്വന്തമായി ആന്റി വൈറസ് കമ്പിനി സ്ഥാപിക്കുന്നതിന് മുമ്പ് നാസയില്‍ ഉള്‍പ്പെടെ മെകാഫി ജോലി ചെയ്തിരുന്നു.

എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മെകാഫി. നികുതി സബ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മെകാഫി പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസുകള്‍ ചുമത്തപ്പെട്ടതിന് പിന്നാലെ മെകാഫി അമേരിക്കന്‍ അധികൃതരെ വെട്ടിച്ച്‌ വര്‍ഷങ്ങളോളം കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ബാഴ്സലോണ വിമാനത്താവളത്തില്‍ വെച്ച്‌ ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി ഇസ്താംബൂളിലേക്ക് വിമാനം കയറുന്നതിനിടെയാണ് മെകാഫി പിടിയിലായത്.

കഴിഞ്ഞ മാസം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ 75 കാരനായ തന്റെ ശിഷ്ടകാലം മുഴുവന്‍ അമേരിക്കയിലെ ജയിലില്‍ കഴിയേണ്ടിവരുമോ എന്ന ആശങ്ക അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ”സ്പാനിഷ് കോടതി ഈ അനീതി കാണുമെന്ന് പ്രതീക്ഷിക്കുന്നു.” എന്ന് പറഞ്ഞ അദ്ദേഹം അമേരിക്കയ്ക്ക് തന്നെ  കൈമാറരുതെന്നും ആവശ്യപ്പെട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...