അലങ്കാരമീനുകളെ വളര്‍ത്തുന്ന കുളത്തില്‍ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അലങ്കാരമീനുകളെ വളര്‍ത്തുന്ന വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. കൊല്ലം അഞ്ചല്‍ പാലമുക്കില്‍ താമസിക്കുന്ന വിഷ്ണു, ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസാണു മരിച്ചത്. കുഞ്ഞിന്റെ അച്ഛന്‍ വിഷ്ണു അലങ്കാരമത്സ്യങ്ങളുടെ വില്‍പ്പന നടത്തുന്നയാളാണ്.

ശ്രേയസ് തൊട്ടിലില്‍ കിടന്നുറങ്ങുന്നത് കണ്ടിട്ടാണ് അമ്മ ശ്രുതി വീടിന് പുറത്തേക്കിറങ്ങിയത്. വിഷ്ണുവിന് ചോറുകൊടുക്കാനായാണ് ശ്രുതി വീടിന് പുറത്തേക്ക് പോയത്. ഈ സമയത്ത് വിഷ്ണുവിന്റെ അമ്മ ജലജ വീടിനുള്ളിലുണ്ടായിരുന്നു. തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞ് പക്ഷേ ഉറക്കമുണര്‍ന്നത് ആരും അറിഞ്ഞില്ല. കുഞ്ഞ് വീടിന് പുറത്തേക്കിറങ്ങി കുളത്തിന്റെ സമീപം എത്തുകയായിരുന്നു. തൊട്ടിലില്‍നിന്ന് കുഞ്ഞിനെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ഡൗണ്‍ കാലത്ത് ഉപജീവനമായാണ് മീന്‍വളര്‍ത്തലും അലങ്കാര മീന്‍കുഞ്ഞുങ്ങളുടെ വില്‍പ്പനയും വിഷ്ണു തുടങ്ങിയത്. ടാര്‍പ്പോളിന്‍ കൊണ്ട് വീടിനോട് ചേര്‍ന്നുതന്നെയാണ് കുളം നിര്‍മ്മിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...