മുംബൈ : പ്രശസ്ത നർത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. കേരളത്തിന് പുറത്ത് മോഹിനിയാട്ടം ജനകീയമാക്കിയതിൽ കനക് റെലെ മുഖ്യ പങ്കുവഹിച്ചു. മുംബൈ കേന്ദ്രമാക്കിയുളള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്‍റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്തകലാ മഹാവിദ്യാലയയുടെ പ്രിൻസിപ്പലുമാണ്. സംസ്ഥാന സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ഗുരു ഗോപിനാഥ് നടനഗ്രാമം പുരസ്കാര ജേതാവാണ്. ശാസ്ത്രീയ നൃത്തരംഗത്തെ സംഭാവനകൾ മുൻനിർത്തി രാജ്യം പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
പ്രശസ്ത നർത്തകി കനക് റെലെ അന്തരിച്ചു
RECENT NEWS
Advertisment